കരുനാഗപ്പള്ളി: ജോതിഷ പണ്ഡിതനും കവിയുമായ മുരളീ മുകുന്ദഹരി എഴുതിയ പ്രത്യക്ഷ ദൈവം പെറ്റമ്മ എന്ന കവിതയുടെ പ്രകാശന കർമ്മം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. പുസ്തകത്തിന്റെ ആദ്യപ്രതി കരുനാഗപ്പള്ളി നഗരസഭാ കൗൺസിലർ സുഷാ അലക്സ് ഏറ്റുവാങ്ങി. അയണിവേലിക്കുളങ്ങര കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കവി മണപ്പള്ളി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. അദ്ധ്യാപകനും സാഹിത്യകാരനുമായ അനിൽകുമാർ പവിത്രേശ്വരം പുസ്തകം സദസിന് പരിചയപ്പെടുത്തി. കെന്നഡി സ്കൂൾ മാനേജർ മായാ ശ്രീകുമാർ, സുഷാ അലക്സ്, ഡോ. പ്രകാശ്, ഹരി എന്നിവർ സംസാരിച്ചു. പുത്തൂർ ഉണ്ണിയുടെ നേതൃത്വത്തിൽ കവിയരങ്ങും സംഘടിപ്പിച്ചു. ആർ.രവി സ്വാഗതവും വേണു തോണ്ടലിൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |