കൊല്ലം: കാലവർഷക്കെടുതിയിൽപ്പെട്ട് ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങൾക്ക് സൗജന്യ റേഷൻ അനുവദിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. തൃക്കരുവ പഞ്ചായത്തിലെ ഇഞ്ചവിള എൽ.പി.എസ്, പനയം പഞ്ചായത്തിലെ പണയിൽ സ്കൂൾ, ചാത്തിനാംകുളം ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങി വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാമ്പുകളിൽ കഴിയുന്ന വിദ്യാർത്ഥികളുടെ പഠനം നഷ്ടപ്പെടാതിരിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തണം. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്താതിരുന്നതിനാലാണ് മഴ തുടങ്ങിയപ്പോൾത്തന്നെ ഇത്രയേറെ പ്രദേശങ്ങൾ പ്രളയബാധിതമായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജലസേചന വകുപ്പും സംയുക്ത പഠനം നടത്തി ശാശ്വതപരിഹാരം ഉണ്ടാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |