SignIn
Kerala Kaumudi Online
Thursday, 18 July 2024 9.25 AM IST

വോട്ടർ പട്ടിക പുതുക്കൽ

കൊല്ലം: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിലുള്ള വോട്ടർ പട്ടിക അടിസ്ഥാനമാക്കിയും 2024 ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ചും ജൂൺ -ജൂലായ് മാസങ്ങളിൽ വോട്ടർ പട്ടിക പുതുക്കൽ (സമ്മറി റിവിഷൻ) നടത്താൻ തീരുമാനിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ എൻ.ദേവിദാസ് അറിയിച്ചു.

ഇത് സംബന്ധിച്ച് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. കരട് വോട്ടർപട്ടിക സംബന്ധിച്ച അപേക്ഷകളും പരാതികളും 21 വരെ സ്വീകരിക്കും. വോട്ടർപട്ടിക പുതുക്കുന്നതിന് ജനുവരി ഒന്നോ അതിന് മുമ്പോ 18 വയസ് തികഞ്ഞവരെ മാത്രമേ പട്ടികയിൽ ഉൾപ്പെടുത്തൂ. അപേക്ഷകൾ sec.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയോ സർക്കാർ അംഗീകൃത ജനസേവന കേന്ദ്രങ്ങൾ വഴിയോ സമർപ്പിക്കാം. ജൂലായ് 1ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.