കൊട്ടാരക്കര: മാർത്തോമ്മാ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരത്തിന്റെ 60-ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരം നെയ്യാറ്റിൻകര സൂപ്പർ സ്പെഷ്യാലിറ്റി നിംസ് മെഡിസിറ്റിയുമായി ചേർന്ന് നടത്തിയ ആരോഗ്യമേളയും സൗജന്യ സൂപ്പർ സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പും ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. കൊടിക്കുന്നിൽ സുരേഷ് എം.പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാർത്തോമ്മാ സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തീത്തോസ് , ജൂബിലി മന്ദിരം സൂപ്രണ്ട് ഷിബു സാമുവൽ, ഭദ്രാസന സെക്രട്ടറി ഷിബു എബ്രഹാം , ട്രഷറർ ജോർജ് പണിക്കർ, റോയി പി. തോമസ് എന്നിവർ സംസാരിച്ചു. കാർഡിയോളജിസ്റ്റ് ഡോ. കിരൺ ഗോപിനാഥ് ആരോഗ്യബോധവത്കരണ സെമിനാറിന് നേതൃത്വം നൽകി. ജൂബിലി മന്ദിരം കാമ്പസിൽ നടന്ന ക്യാമ്പിൽ സർജറി, ഗൈനക്കോളജി, കാർഡിയോളജി, റെഡിയേഷൻ, വായിലെ അർബുദ രോഗ നിർണയം, ദന്തരോഗ വിഭാഗം, നെഫ്രോളജി തുടങ്ങി 20 ൽപരം വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |