കൊല്ലം: വ്യാപാര കെട്ടിടങ്ങളുടെ വാടകയ്ക്ക് 18 ശതമാനം നികുതി ഏർപ്പെടുത്തിയ കേന്ദ്ര സർക്കാരിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. മധുസൂദനൻ നഗറിൽ (എൻ.ജി.ഒ ഹാൾ) ചേർന്ന കൺവെൻഷൻ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി മഞ്ജു സുനിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.കെ.നിസാർ, അനില, ജയചന്ദ്രൻ, പീറ്റർ എഡ്വിൻ, വിജയകുമാർ, വൈ.രാജൻ, നന്ദകുമാർ, ദിനേശ് റാവു, സ്മിത, സി.അജയകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ആർ.സന്തോഷ് സ്വാഗതവും സുനിൽ പനയറ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ആർ.രാധാകൃഷ്ണൻ (പ്രസിഡന്റ്), കെ.കെ.നിസാർ, വിജയകുമാർ, ദിനേശ് റാവു, സ്മിത (വൈസ് പ്രസിഡന്റ്), മഞ്ജു സുനിൽ (സെക്രട്ടറി), വൈ.രാജൻ, സി.അജയകുമാർ, ജയചന്ദ്രൻ, നന്ദകുമാർ (ജോയിൻ സെക്രട്ടറി), ആർ.സന്തോഷ് (ട്രഷറർ) എന്നിവരെയും 19 അംഗ എക്സി. കമ്മിറ്റി അംഗങ്ങളെയും 74 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |