കൊട്ടാരക്കര: നെടുവത്തൂർ പഞ്ചായത്തിലെ വല്ലം അങ്കണവാടിക്ക് മുന്നിൽ കുന്നുപോലെ മാലിന്യച്ചാക്കുകൾ കൂട്ടിയിട്ടിരിക്കുന്നു. അങ്കണവാടി മാലിന്യ സംഭരണ കേന്ദ്രമായോ എന്ന് ഒറ്റ നോട്ടത്തിൽ സംശയിച്ച് പോകും. വിവിധ സ്ഥലങ്ങളിൽ നിന്ന് ഹരിതകർമ്മ സേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇത്രത്തിൽ പിഞ്ച് കുട്ടികൾ എത്തുന്ന അങ്കണവാടിയുടെ കാവടത്തിന് മുന്നിൽ കൂട്ടിയിട്ടിരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങൾ സൂക്ഷിക്കാൻ മറ്റ് സ്ഥലങ്ങളുള്ളപ്പോൾ എന്തിനാണ് അങ്കണവാടി പരിസരം ഉപയോഗിക്കുന്നതെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്.
മാലിന്യങ്ങൾക്കിടയിൽ ഇഴ ജന്തുക്കൾ കയറി ഇരിക്കാനും പ്ലാസ്റ്റിക്കിൽ നിന്നുള്ള വാതകം കുട്ടികൾ ശ്വസിക്കാനും മറ്റും ഇടയാകും. മാലിന്യം ശേഖരിക്കാൻ മറ്റൊരിടം തിരഞ്ഞെടുക്കണം.
പ്രദേശവാസികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |