കുന്നത്തൂർ: പള്ളിശ്ശേരിക്കലിൽ മാരക മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ. പള്ളിശ്ശേരിക്കൽ സത്യാലയത്തിൽ ഋഷിയാണ് (22) ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്. വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 0.76 ഗ്രാം എം.ഡി.എം.എയും 4.3 ഗ്രാം കഞ്ചാവും കണ്ടെടെത്തു. ശാസ്താംകോട്ട പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കഴിഞ്ഞ 3 ദിവസത്തിനിടെ ആറാമത്തെയാളാണ് ശാസ്താംകോട്ട മേഖലയിൽ മയക്കുമരുന്നുമായി പിടിയിലാകുന്നത്.കഴിഞ്ഞ 2 ദിവസമായി മൈനാഗപ്പള്ളി,പതാരം,കടപുഴ പ്രദേശങ്ങളിൽ നിന്നും യുവതി അടക്കം 5 പ്രതികൾ പിടിയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |