പോരുവഴി : അവകാശപോരാട്ടങ്ങൾക്കായി സെക്രട്ടേറിയറ്റ് നടയിൽ സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യമർപ്പിച്ച് പോരുവഴി പടിഞ്ഞാറ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ പന്തം കൊളുത്തി പ്രകടനവും യോഗവും നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചക്കുവള്ളി നസീർ അദ്ധ്യക്ഷനായി.
നേതാക്കളായ കിണർവിള നാസർ, അയന്തിയിൽ ശിഹാബ്,സുബൈർ പുത്തൻപുര,അർത്തിയിൽ അൻസാരി, എം. അബ്ദുൽ സമദ്, പേറയിൽ നാസർ, പോരുവഴി ജലീൽ,റഹിം നാലുതുണ്ടിൽ,ഹനീഫ ഇഞ്ചവിള, ശശി ധരൻ,വരിക്കോലിൽ ബഷീർ, ഷഫീക് അർത്തിയിൽ, ജലീൽ പള്ളിയാടി, ജി.കെ.രഘുകുമാർ, അസുറാബീവി,ചന്ദ്രൻ പാട്ടത്തിൽ, ഷംല,ഇർഷാദ് മയ്യത്തുംകര എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |