പുനലൂർ: കൊല്ലത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുനലൂരിന് സമീപത്തെ കലയനാട്ട് പച്ചത്തുരുത്ത് ഒരുക്കുന്നു. കലയനാട് മർത്തോമ്മ ബോയ്സ് ഹോമിൽ മന്ത്രി കെ.എൻ.ബാലഗോപാൽ കശുമാവിന്റെ തൈകൾ നട്ടുകൊണ്ടാണ് പച്ചതുരുത്ത് ഒരുക്കൽ ഉദ്ഘാടനം ചെയ്തത്.11 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന ബോയ്സ് ഹോമിൽ നിലവിൽ നിരവധി ഫലവൃക്ഷത്തൈകളുണ്ട്. എന്നാൽ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇവിടം പച്ചത്തുരുത്താക്കുകയെന്ന ലക്ഷ്യത്തോടെയാണ് തൈകൾ നട്ടത്. ഫാ.പി.ഫിലിപ്പ്, കാഷ്യൂകോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത, മുൻചെയർമാൻ എം.എ.രാജഗോപാൽ, സി.പി.എം പുനലൂർ ഏരിയ സെക്രട്ടറി അഡ്വ.പി.സജി ,ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ.കെ.ഷാജി, ഉറുകുന്ന് സർവീസ് സഹകരണ ബാങ്ക് മുൻപ്രസിഡന്റ് വി.എസ്.മണി, ഏരിയ കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രൻ നായർ, എസ്.എൻ.രാജേഷ്, രാജേന്ദ്രൻ നായർ, അരവിന്ദാക്ഷൻ,എസ്.ശ്യാം, എസ്.സതേഷ്, ആർ.സുരേഷ്, സുഭാഷ്.ജി.നാഥ്,ഫാ.മാത്യൂ, എം.സനൽ, പ്രിൻസിപ്പൽ ബിജു.കെ.തോമസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |