കൊട്ടാരക്കര: കേരളകൗമുദിയുടെയും ജീവനം ക്യാൻസർ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ വാളകം മേഴ്സി ഹോസ്പിറ്റലിന്റെയും മേഴ്സി കോളജിന്റെയും സഹകരണത്തോടെ 30ന് രാവിലെ 10.30ന് വാളകം മേഴ്സി കോളജ് ഹാളിൽ ക്യാൻസർ ബോധവത്കരണ സെമിനാർ
നടത്തും. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജീവനം ക്യാൻസർ സൊസൈറ്റി സെക്രട്ടറി ബിജു തുണ്ടിൽ അദ്ധ്യക്ഷനാകും. മേഴ്സി കോളജ് പ്രിൻസിപ്പൽ ജെസിക്കുട്ടി, മെഡിക്കൽ ഡയറക്ടർ മിഥുൻ ശിവരാമൻ എന്നിവർ സംസാരിക്കും. കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ സീനിയർ ഓങ്കോളജി സർജൻ ഡോ. ജോജോ വി.ജോസഫ് സെമിനാർ നയിക്കും. കേരളകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച്. അജയൻ സ്വാഗതവും കൊട്ടരക്കര ലേഖകൻ കെ. ശശികുമാർ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |