കൊല്ലം: ഉച്ചയൂണിനൊപ്പം കറിവയ്ക്കാനായി വെട്ടിമുറിക്കാൻ നോക്കിയപ്പോഴാണ് കുളക്കട ലക്ഷംവീട് ജംഗ്ഷൻ എം.എൻ നഗറിൽ ലത സുരേഷ് ആ കൗതുകം കാണുന്നത്. ചക്ക ശരിക്കും 'ലൗ' ചിഹ്നത്തിലാണ്!. ഭർത്താവ് സുരേഷിനെ വിളിച്ച് വിശേഷം പങ്കിട്ടു. സുരേഷ് അപ്പോൾ തന്നെ ലൗ ചക്കയുടെ ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റി, വൈറലുമായി.
സുരേഷിന്റെ അച്ഛൻ തമ്പി അയൽവീട്ടിൽ നിന്ന് കൊണ്ടുവന്നതാണ് ചക്ക. അടർത്തുമ്പോഴും കൊണ്ടുവരുമ്പോഴും ആകൃതി ശ്രദ്ധിച്ചിരുന്നില്ല. കൂഴച്ചക്കയായതിനാൽ പഴുക്കാൻ വയ്ക്കാതെ കറിവയ്ക്കാൻ തീരുമാനിച്ചു. മടിയോടെയാണ് വെട്ടിമുറിച്ചത്. നിറയെ ചുളയുള്ളതായിരുന്നു ലൗ ചക്ക. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയുടെ നൂറിലധികം വെറൈറ്റികളുണ്ട്. നിറത്തിലും രുചിയിലും ഗുണത്തിലുമൊക്കെ വ്യത്യസ്തമായവ. എന്നാൽ 'ലൗ' ചിഹ്നത്തിലുള്ള ചക്ക തീർത്തും വെറൈറ്റി തന്നെയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |