
അമ്പലപ്പുഴ: മുൻ വർഷത്തേക്കാൾ ആവേശത്തോടെയാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കാൻ വോട്ടർമാരെത്തിയത്. മണിക്കൂറുകളോളം ക്യൂ നിന്നാണ് സ്ത്രീകൾ ഉൾപ്പടെയുള്ളവർ വോട്ടുചെയ്ത് മടങ്ങിയത്. ശാരീരിക അവശതയുള്ളവരെ മുതൽ കിടപ്പുരോഗികളെ വരെ പാർട്ടി പ്രവർത്തകർ പോളിംഗ് ബൂത്തിലെത്തിച്ചു. അമ്പലപ്പുഴയലെ തീരദേശ പോളിംഗ് സ്റ്റേഷനുകളിൽ വൈകിട്ട് ഏറെ വൈകിയും വോട്ടർമാർ കാത്തുനിന്നു. നീർക്കുന്നം ബീച്ച് എൽ.പി സ്കൂൾ, കരയോഗംസ്കൂൾ, കാർമ്മൽ പോളിടെക്നിക്, സെന്റ് അലോഷ്യസ് സ്കൂൾ, പറവൂർ സെന്റ് ജോസഫ്, പൂന്തോട്ടം സ്കൂൾ എന്നിവടങ്ങളിൽ കനത്ത പോളിങ്ങാണ് നടന്നത്.പോളിംഗ് ശതമാനം കൂടിയതിൽ എല്ലാ മുന്നണികളും തികഞ്ഞ പ്രതീക്ഷയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |