കരുനാഗപ്പള്ളി : ലഹരിക്കെതിരെ യുവശക്തി ക്യാമ്പയിന്റെ ഭാഗമായി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ, സബർമതി ഗ്രന്ഥശാല, സംഗീത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓപ്പൺ ക്യാൻവാസ് ശ്രദ്ധേയമായി. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേർ ഈ ഓപ്പൺ ക്യാൻവാസിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതുകയും ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ രചനാ മത്സരം എന്നിവയും സംഘടിപ്പിച്ചിരുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. സബർമതി ഗ്രന്ഥശാല പ്രസിഡന്റ് സുമൻജിത്ത് മിഷ അദ്ധ്യക്ഷനായി. സെന്റർ ഫോർ സയൻസ് ഡയറക്ടർ വി.അരവിന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. സബർമതി ഗ്രന്ഥശാല സെക്രട്ടറി വി.ആർ.ഹരികൃഷ്ണൻ, ബേബിശ്യാം, രാജേഷ് പുലരി, പ്രസാദ് എച്ച്.അയ്യർ, ലൈബ്രേറിയൻ ബിന്ദു വേണുഗോപാൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |