കൊല്ലം: സിബിൽ സ്കോറിന്റെ പേരിൽ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബഹുജന കൂട്ടായ്മയുടെ നേതൃത്വത്തിൽ കണ്ണനല്ലൂർ എസ്.ബി.ഐ ശാഖയ്ക്കു മുന്നിൽ ധർണ നടത്തി. സിബിൽ സ്കോർ നടപടികളുടെ തെറ്റായ രീതികൾ മാറ്റാൻ ബന്ധപ്പെട്ട അടിയന്തര നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി രഘു പാണ്ടവപുരം ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എൽ. നിസാമുദ്ദീൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇന്ദിര, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഐശ്വര്യ, ഡി.സി.സി അംഗം നാസിമുദ്ദീൻ ലബ്ബ എന്നിവർ സംസാരിച്ചു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈല നാസറുദ്ദീൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഉപാദ്ധ്യക്ഷൻ ഷാൻ മുട്ടക്കാവ്, ഡി.സി.സി മെമ്പർമാർ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, മഹിളാ കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |