പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പുനലൂർ കലയനാട് വെച്ച് കെ.എസ്.ആർ.ടി.സി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല.
ആര്യങ്കാവിൽ നിന്ന് പുനലൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസും കൊല്ലത്തുനിന്ന് തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള പിക് അപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. കെ.എസ്.ആർ.ടി.സി ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് എതിർദിശയിൽ വന്ന പിക് അപ്പ് വാനിലിടിച്ചത്. അപകടം നടന്ന സ്ഥലം വലിയ വളവും കുത്തനെയുള്ള ഇറക്കവുമുള്ള ഭാഗമാണ്.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |