കൊല്ലം: ഉറ്റവർ ഉപേക്ഷിച്ച 43 അന്തേവാസികൾ സ്വർഗലോകത്തിലെന്ന പോലെ കഴിയുന്ന കല്ലുവാതുക്കൽ സമുദ്രതീരം ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള പണമില്ലാതെ സുമനസുകളുടെ കാരുണ്യത്തിന് കേഴുന്നു. കടം കോടികളായി പെരുകി സമുദ്രതീരം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം.റുവൽ സിംഗിന്റെ വീടും ഭൂമിയും അടക്കം ജപ്തിയുടെ വക്കിലാണ്.
സാമ്പത്തിക പ്രതിസന്ധി സമുദ്രതീരത്തിലെ സ്നേഹാന്തരീക്ഷത്തെ ഇതുവരെ ബാധിച്ചിട്ടില്ല. കൺസ്ട്രക്ഷൻ ബസിനസിൽ നിന്നുള്ള വരുമാനം പൂർണമായും റുവൽസിംഗ് സമുദ്രതീരത്തിന്റെ നടത്തിപ്പിനും മറ്റ് കാരുണ്യ പ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കുകയാണ്. ഇതിന് പുറമേയാണ് ദൈനംദിന പ്രവർത്തനങ്ങൾക്കായി കടം വാങ്ങുന്നത്. പക്ഷെ അച്ഛനമ്മമാർക്കുള്ള ഭക്ഷണം, മരുന്ന്, വസ്ത്രങ്ങൾ എന്നിവയുടെ കാര്യത്തിലൊന്നും യാതൊരു കുറവും വരുത്തിയിട്ടില്ല. അച്ഛനമ്മമാരുടെ ഭക്ഷണം, മരുന്ന്, ചികിത്സ തുടങ്ങിയവയ്ക്കായി മാസം 15 ലക്ഷം രൂപ വേണം. എണ്ണം വർദ്ധിക്കുന്നത് അനുസരിച്ച് ചെലവും ഉയരും.
സമുദ്രതീരത്തിൽ അഭയം തേടി നിരവധി പേർ വിളിക്കുന്നുണ്ട്. അവരെ ഏറ്റെടുക്കാനാകാതെ റുവൽസിംഗ് കടുത്ത ധർമ്മസങ്കടത്തിലാണ്. കോർപ്പറേറ്റ് കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ഇന്നേവരെ സമുദ്രതീരത്തിന് ലഭിച്ചിട്ടില്ല. വലിയ സംഭാവനകളും ലഭിക്കാറില്ല. വിശേഷ അവസരങ്ങളിൽ സുമനസുകൾ നൽകുന്ന ചെറിയ സംഭാവനകൾ മാത്രമാണ് സമുദ്രതീരത്തിന് പുറത്ത് നിന്ന് കിട്ടുന്ന സഹായം. വല്ലപ്പോഴും മാത്രമാണ് സുമനസുകൾ ഭക്ഷണം എത്തിക്കുന്നത്.
നല്ലമനസുള്ളവർക്ക് കല്ലുവാതുക്കൽ സമുദ്രതീരം സെക്കുലർ ഓൾഡേജ് ഹോമിലേയ്ക്ക് സഹായം നൽകാവുന്നതാണ്.
അക്കൗണ്ട് നമ്പർ: 12590200002521(ഫെഡറൽ ബാങ്ക് കല്ലുവാതുക്കൽ ബ്രാഞ്ച്), ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആർ.എൽ 0001259. 80 ജി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും. വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിന് എഫ്.സി.ആർ.എ അക്കൗണ്ട് ലഭ്യമാണ്.
കടം കോടികളിലേയ്ക്ക് പെരുകി
ചെലവിന്റെ വലിയൊരു ഭാഗം എല്ലാമാസവും കടം വാങ്ങിയാണ് വഹിക്കുന്നത്
കടം വീട്ടാൻ ഭൂമികൾ ഓരോന്നും പണയം വച്ചു
അംഗങ്ങളുടെ എണ്ണം ഉയർന്നതോടെ പ്രത്യേക കെട്ടിടം അനിവാര്യമായി
സമുദ്രതീരത്തിന്റെ വിളിപ്പാടകലെ പതിനഞ്ചര ലക്ഷം രൂപയ്ക്ക് ഭൂമി വാങ്ങി
ഇതിൽ അഞ്ച് നിലകളുള്ള കെട്ടിട സമുച്ചയത്തിന് സുമനസുകളുടെ പ്രോത്സാഹനം
21 മുറികളുള്ള രണ്ട് നില കെട്ടിടം പൂർത്തിയായപ്പോൾ 3.50 കോടി ചെലവായി
ഇതിൽ 44 ലക്ഷം സുമനസുകൾ നൽകി
ബാക്കി മൂന്ന് കോടിയിലേറെ രൂപ റൂവൽ സിംഗ് വിവിധ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തത്
ഫോൺ: 9446909911, 6235100020
പുതിയ കെട്ടിടത്തിലേക്ക് അച്ഛനമ്മമാരെ മാറ്റാനുള്ള അനുബന്ധ സൗകര്യങ്ങളൊരുക്കാൻ ഇനിയും 50 ലക്ഷം രൂപ വേണം. പുതിയ കെട്ടിട നിർമ്മാണത്തിനും ദൈനംദിന ചെലവുകൾക്കുമായി വായ്പകളുടെ പലിശ പെരുകി ഇപ്പോൾ നാല് കോടിക്ക് മുകളിൽ കടമുണ്ട്.
റൂവൽ സിംഗ്, ചെയർമാൻ
സമുദ്രതീരം ചാരിറ്റബിൾ ട്രസ്റ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |