പുനലൂർ: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് മത്സ്യവുമായി വന്ന ലോറി മുപ്പത്തഞ്ചടി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവർ ഷുക്കൂർ, സഹായി സിലേഷ് എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൊല്ലം-ചെങ്കോട്ട ദേശീയപാതയിൽ തെന്മല ജംഗ്ഷന് സമീപം ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അപകടം. തൂത്തുക്കുടിയിൽ നിന്ന് കൊല്ലം, കായംകുളം ഭാഗത്തേക്ക് മത്സ്യവുമായി വന്ന ലോറിയാണ് പാതയുടെ സംരക്ഷണ ഭിത്തി ഇല്ലാത്ത ഭാഗത്ത് നിയന്ത്രണം വിട്ട് മറിഞ്ഞത്. മത്സ്യം നിറച്ച പെട്ടികൾ തെറിച്ചുവിണു. നേരം പുലർന്നപ്പോൾ മറ്റൊരു ലോറിയെയെത്തിച്ച് മത്സ്യം ലോറിയിൽ കയറ്റി കൊണ്ടുപോയി. സംരക്ഷണ ഭിത്തി നിർമ്മിച്ച് ഈ ഭാഗത്ത് പാതയുടെ സംരക്ഷണം ഉറപ്പാക്കാണമെന്ന ആവശ്യം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |