കൊല്ലം: ബാങ്ക്, പോസ്റ്റ് ഓഫീസ് സേവനങ്ങൾ വാതിൽപ്പടിയിലെത്തിക്കാൻ കുടുംബശ്രീയുടെ കൂടുതൽ 'സഖി'മാർ (ബിസിനസ് കറസ്പോണ്ടന്റ്സ് സഖി- ബി.സി സഖി) രംഗത്ത്. ബാങ്കുകൾ ആവശ്യപ്പെടുന്നതനുസരിച്ച് കുടുംബശ്രീ അംഗങ്ങളിലെ, പ്ലസ്ടു യോഗ്യതയുള്ളവരെ ജില്ലാ കുടുംബശ്രീ മിഷനിലൂടെയാണ് കണ്ടെത്തുന്നത്. ബാങ്കുകൾക്കും പോസ്റ്റ് ഓഫീസുകൾക്കും വേണ്ടി നിയോഗിച്ചിട്ടുള്ള ഏജൻസികൾ മുഖേന ഇവർ നിയമിക്കപ്പെടും. ബാങ്ക് സേവനങ്ങളും സാധാരണക്കാരും തമ്മിലുള്ള അകലം കുറയ്ക്കുകയാണ് ലക്ഷ്യം.
പോസ്റ്റ് ഓഫീസിന്റെ ബാങ്കിംഗ് സേവനങ്ങൾക്ക് സഖിമാരെ കുടുംബശ്രീ മിഷൻ നേരിട്ടാണ് നിയോഗിക്കുന്നത്. കഴിഞ്ഞ വർഷം 29 പേരെ തിരഞ്ഞെടുത്തു. ഇതിൽ 17 പേർ നിലവിലുണ്ട്. 16 ബിസിനസ് സഖിമാരെ പുതുതായി നിയമിച്ചു. ഡിജിറ്റൽ സാക്ഷരത ഇല്ലാത്തവർക്കും, പെൻഷൻ വാങ്ങുന്നതടക്കമുള്ള ആവശ്യങ്ങൾക്കായി ബാങ്കിൽ പോകേണ്ട സാഹചര്യമുള്ള, ശാരീരിക അവശത അനുഭവിക്കുന്നവർക്ക് ബി.സി സഖിമാരുടെ സേവനം സഹായകരമാണ്. ഒരു കുടുംബശ്രീ സി.ഡി.എസിൽ ഒരു ബി.സി സഖി എന്ന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ നിർദ്ദേശ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ സാമൂഹിക പെൻഷൻ വാങ്ങുന്ന അഗതി കുടുംബങ്ങളിലെ അംഗങ്ങളായ അനേകം പേർക്ക് ബി.സി സഖിമാരുടെ സേവനം പ്രയോജനപ്പെടുന്നുണ്ട്. പതിനായിരം രൂപ വരെയുള്ള പോസ്റ്റ് ഓഫീസ് ധന ഇടപാടുകൾ ഇവർ മുഖേന നടത്താനാകും.
സേവന അകലം കുറച്ച്
നിക്ഷേപ പദ്ധതികളുടെ പ്രചാരണം
വ്യക്തിഗത ചെറുകിട വായ്പകൾ ലഭ്യമാക്കൽ
ഇൻഷ്വറൻസ് പദ്ധതികൾ
പണം നിക്ഷേപിക്കലും പിൻവലിക്കലും
പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ്
പോസ്റ്റൽ റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീം
കേന്ദ്ര സർക്കാർ പദ്ധതി
2016 മുതൽ നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷന്റെ നോഡൽ ഏജൻസിയാണ് കുടുംബശ്രീ
കമ്മിഷൻ വ്യവസ്ഥയിലാണ് ഇവർക്ക് വരുമാനം
ബാങ്കുകളെ അടിസ്ഥാനമാക്കി വ്യത്യസ്തപ്പെടും
മികച്ച രീതിയിൽ പ്രവർത്തിക്കുന്നവർക്ക് കുടുംബശ്രീ മുഖേന സാമ്പത്തിക സഹായവും
ജില്ലയിൽ പുതുതായി
16 പേർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |