കൊല്ലം: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കൊല്ലം റോളർ സ്കേറ്റിംഗ് ക്ലബ് സ്കേറ്റിംഗ് റാലി നടത്തി. ദേശീയ പതാകയേന്തി കുരുന്നുകൾ മുതൽ സംസ്ഥാന-ദേശീയ റോളർ സ്കേറ്റിംഗ് താരങ്ങൾവരെ റാലിയിൽ പങ്കെടുത്തു. റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ അദർ ഗെയിംസ് ടെക്നിക്കൽ കമ്മിറ്റി വൈസ് ചെയർമാൻ പി.ആർ.ബാലഗോപാൽ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ദേശീയ പതാക, മധുരപലഹാരങ്ങൾ എന്നിവ വിതരണം ചെയ്തു. ലാൽബഹാദൂർ സ്റ്റേഡിയം, കന്റോൺമെന്റ്, റെയിൽവേ ഓവർ ബ്രിഡ്ജ്, ബീച്ചുവഴിയുള്ള റാലിക്ക് എ.അസിം, എം.അനൂപ്, ബി.എം.ബോബിൻ, വിജി, ഷിബിൻകുമാർ, ജീന ക്രിസ്റ്റഫർ, ഡി.വിനോദ്, സജീദ്, വി.കെ.കിരൺ, നിത്യ ബിപിൻലാൽ, എസ്.ആർ.ആരതി, രഞ്ചുതോമസ്, ടി.ജെ.സാബു തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |