കൊല്ലം: തുടർച്ചയായ മഴകാരണം നിർമ്മാണം ഇഴയുന്നതിനാൽ ഓണക്കാലത്ത് ദേശീയപാത 66ലെ ജംഗ്ഷനുകൾ സ്തംഭിക്കും. വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരുടെ വാഹനങ്ങൾ കാര്യമായി വീതിയില്ലാത്ത സർവീസ് റോഡുകളിൽ നിറയുന്നതോടെ ഈ ഭാഗത്തെ ഗതാഗതവും താറുമാറാകും.
ഓട സഹിതം 7 മീറ്റർ വീതി മാത്രമാണ് ദേശീയപാത 66ലെ സർവീസ് റോഡുകളുടെ വീതി. ജില്ലയിൽ കല്ലുവാതുക്കൽ, ഊറാംവിള എന്നീ അടിപ്പാതകൾക്ക് മുകൾ ഭാഗം മാത്രമാണ് ഗതാഗതത്തിനായി തുറന്നുനൽകിയിട്ടുള്ളത്. ബാക്കി അടിപ്പാതകളും ഫ്ലൈ ഓവറുകളുമുള്ള എല്ലാ സ്ഥലങ്ങളിലും വാഹനങ്ങൾ സർവീസ് റോഡിലൂടെയാണ് കടന്നുപോകുന്നത്.
മേയ് മുതൽ നിലയ്ക്കാതെ പെയ്യുന്ന മഴയാണ് ഓണത്തിന് മുമ്പ് അടിപ്പാതകളുടെയും ഫ്ലൈ ഓവറുകളുടെയും മുകൾ ഭാഗം തുറന്ന് നൽകാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത്. അടിപ്പാതകളുടെയും ഫ്ലൈ ഓവറുകളുടെയും മുകൾ ഭാഗത്തെ ടാറിംഗ് അടക്കം പലയിടങ്ങളിലും പൂർത്തിയായെങ്കിലും ഇതുവരെ അപ്രോച്ച് റോഡ് കൂട്ടിമുട്ടിയിട്ടില്ല. ഗതാഗതത്തിന് തുറന്ന് നൽകുന്നതിന് മുമ്പ് വിവിധ സുരക്ഷാ പരിശോധനകളും നടത്തേണ്ടതുണ്ട്.
ഇഴഞ്ഞിഴഞ്ഞ് വികസനം
നിർമ്മാണം ഇഴയുന്നതിനാൽ ഗതാഗതം തിരിച്ചുവിടണം
ഗതാഗത സ്തംഭനം ഒഴിവാക്കാൻ ജംഗ്ഷനുകളിൽ എത്തേണ്ട വാഹനം ഇടറോഡുകൾ വഴിയാക്കണം
ട്രാഫിക് വാർഡന്മാരെ നിയോഗിക്കാൻ കരാർ കമ്പനിക്ക് ജില്ലാഭരണകൂടം നിർദ്ദേശം നൽകണം
റോഡ് വക്കിലെ പാർക്കിംഗ് ഒഴിവാക്കാൻ താത്കാലിക പാർക്കിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കണം
ഇപ്പോൾ തന്നെ പല ജംഗ്ഷനുകളും ആംബുലൻസുകൾ സഹിതം കുരുക്കിൽപ്പെടുന്നു
നിർമ്മാണ പുരോഗതി
കാവനാട്-കടമ്പാട്ടുകോണം-76 %
കൊറ്റുകുളങ്ങര-കാവനാട്-72 %
ആകെ വീതി-45 മീറ്റർ
ആറുവരിപ്പാത- -36.5 മീറ്റർ
സർവീസ് റോഡ്-7 മീറ്റർ
യൂട്ടിലിറ്റി ഏരിയ-1.5 മീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |