കൊല്ലം: ഡിജിറ്റൽ യുഗത്തിലൂടെ ഭാരതത്തെ 21-ാം നൂറ്റാണ്ടിലേക്ക് നയിച്ച നേതാവായിരുന്നു രാജീവ് ഗാന്ധിയെന്നും പ്രായപൂർത്തി വോട്ടവകാശം 18 വയസ് ആക്കിയതിലൂടെ യുവാക്കളെ വിശ്വാസത്തിലെടുത്ത ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ പറഞ്ഞു. ശ്രീപെരുംപുതൂരിൽ ചിതറിത്തെറിച്ച രാജീവ് ഗാന്ധിയിലൂടെ പുതിയ ഇന്ത്യയുടെ സ്വപ്‌നങ്ങൾ പൂവണിയാതെ പോയെന്നും അവർ പറഞ്ഞു. രാജീവ്ഗാന്ധിയുടെ 81-ാം ജന്മദിനാഘോഷം ഡി.സി.സിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ അദ്ധ്യക്ഷനായി. എൻ.ഉണ്ണിക്കൃഷ്ണൻ, എസ്.ശ്രീകുമാർ, എം.എം.സഞ്ജീവ് കുമാർ, ആദിക്കാട് മധു, ഡി.ഗീതാകൃഷ്ണൻ, സജീവ് പരിശവിള, സിദ്ദാർത്ഥൻ ആശാൻ, മാത്യൂസ്, ആണ്ടാമുക്കം റിയാസ്, പേരയം വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |