കൊല്ലം: ജില്ലയിൽ വിവിധ സ്കൂളുകളിലായി 136 കെട്ടിടങ്ങൾ അപകട നിലയിലെന്ന് പരിശോധന റിപ്പോർട്ട്. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ വിദ്യാഭ്യാസ, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
അപകടനിലയിലെന്ന് കണ്ടെത്തിയവയിൽ ക്ലാസ് മുറികൾക്ക് പുറമേ ടോയ്‌ലെറ്റുകൾ, പാചകപ്പുരകൾ തുടങ്ങിയവയും ഉൾപ്പെടും. ഇവയിൽ 83 എണ്ണം സർക്കാർ സ്കൂളുകളിലേതാണ്. ബാക്കിയുള്ളവ എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലുമാണ്. അപകടകരമായ സർക്കാർ സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.
എയ്ഡഡ് അൺ എയ്ഡഡ് സ്കൂളുകളിലെ കെട്ടിടങ്ങൾ സംബന്ധിച്ച് മാനേജർമാർക്കും നിർദ്ദേശം നൽകി. തകർച്ചാവസ്ഥയിലുള്ള ക്ലാസ് മുറികളിലൊന്നും ഇപ്പോൾ ക്ലാസ് നടക്കുന്നില്ല. എന്നാൽ ഈ കെട്ടിടങ്ങൾക്കടുത്തേക്ക് വിദ്യാർത്ഥികൾ പോകാൻ സാദ്ധ്യതയുണ്ട്. ഇവയിൽ പലതും ഓട് മേഞ്ഞവയാണ്. ചോർന്നൊലിക്കുന്ന ഈ കെട്ടിടങ്ങൾ കുതിർന്ന് മഴയത്ത് അപകട ഭീഷണി കൂടുതൽ ഉയത്തും .
സ്കൂൾ പരിസരത്ത് അപകടകരമായ നിലയിൽ വൈദ്യുതി ലൈനുകൾ, ട്രാൻസ്ഫോർമറുകൾ, അപകടകരമായ വയറിംഗ്, കടപുഴകാനും കൊമ്പുകൾ ഒടിയാനും സാദ്ധ്യതയുള്ള മരങ്ങൾ തുടങ്ങിയവയും കണ്ടെത്തിയിട്ടുണ്ട്.
പൊളിക്കൽ നീളും
ആദ്യം കെട്ടിടങ്ങളുടെ മൂല്യം നിർണയിക്കണം
തുടർന്ന് ടെണ്ടർ വിളിച്ച് ലേല നടപടികളിലേക്ക് കടക്കണം
എങ്കിൽ മാത്രമേ സർക്കാർ സ്കൂൾ കെട്ടിടങ്ങൾ പൊളിക്കാനാകൂ
നടപടികൾ മാസങ്ങളോളം നീളും
തദ്ദേശ സ്ഥാപനങ്ങളും നിസംഗതയിൽ
സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിട്ടും പൊളിക്കാത്ത കെട്ടിടങ്ങൾ നിരവധി
പണം വെല്ലുവിളി
സ്കൂളുകൾക്ക് മുന്നിൽ സ്പീഡ് ബ്രേക്കർ, ഹമ്പ്
സ്കൂൾ പരിസരത്ത് സുരക്ഷാ ബോർഡുകൾ
നിരന്തര ശുചീകരണം
ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ
സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ
പ്രവർത്തിക്കേണ്ടത് കെ.ഇ.ആർ ചട്ടപ്രകാരവും
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും
പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂളുകൾ സുരക്ഷിതമാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും മാനേജർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പ് ജില്ലാ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |