കൊല്ലം: ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പ്രിസം പാനലിലെ വിവിധ തസ്തികകളിലേക്ക് നാളെ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ഒരു സബ് എഡിറ്റർ, ഒരു കണ്ടന്റ് എഡിറ്റർ, രണ്ട് ഇൻഫർമേഷൻ അസിസ്റ്റന്റുമാർ എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: ഇൻഫർമേഷൻ അസിസ്റ്റന്റ്-ജേർണലിസം ബിരുദാനന്തര ബിരുദം/ബിരുദവും ജേർണലിസം ഡിപ്ലോമയും. സബ് എഡിറ്റർ-ജേർണലിസം ബിരുദാനന്തര ബിരുദം/ബിരുദവും ജേർണലിസം ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും. കണ്ടന്റ് എഡിറ്റർ- വീഡിയോ എഡിറ്റിംഗ് ബിരുദം/ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം. അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ രേഖയുമായി രാവിലെ 11ന് സിവിൽ സ്റ്റേഷനിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |