കൊല്ലം: സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 18നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങളെയാണ് നോമിനേറ്റ് ചെയ്യുക. സാമൂഹിക പ്രവർത്തനം, മാദ്ധ്യമ പ്രവർത്തനം (പ്രിന്റ്, ദ്യശ്യ മാദ്ധ്യമം), കല, സാഹിത്യം, കായികം (വനിത, പുരുഷൻ), സംരംഭകത്വം, കൃഷി എന്നീ മേഖലകളിൽ നിന്ന് ഓരോ വ്യക്തിക്ക് വീതമാണ് പുരസ്കാരം. അതത് മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാൾക്കും മറ്റൊരാളെ നോമിനേറ്റ് ചെയ്യാം. അർഹരാകുന്നവർക്ക് 50,000 രൂപയും പ്രശസ്തി പത്രവും നൽകും. സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത്, യുവ. അവളിടം ക്ലബുകൾക്കും അപേക്ഷിക്കാം. 30,000 രൂപയും പ്രശസ്തി പത്രവും നൽകും. അവസാന തീയതി സെപ്തംബർ 10. വിവരങ്ങൾക്ക്: http://www.ksywb.kerala.gov.in/. ഫോൺ:7510958609.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |