കൊല്ലം: സ്‌കൂൾ പാചക തൊഴിലാളികളുടെ രണ്ട് മാസത്തെ ശമ്പള കുടിശ്ശികയും എക്‌സ്‌ഗ്രേഷ്യയും ഉത്സവബത്തയും ഓണത്തിന് മുമ്പ് വിതരണം ചെയ്യുമെന്ന് മന്ത്രി വി.ശിവൻകുട്ടി ഉറപ്പ് നൽകിയതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. പാചകതൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ നേരത്തെ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. മന്ത്രിതല യോഗത്തിൽ കുടിശ്ശികയില്ലാതെ എല്ലാമാസവും 5ന് മുമ്പ് ശമ്പളം നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. വീണ്ടും കുടിശ്ശികയായതിനെ തുടർന്നാണ് എം.പി മന്ത്രിയുമായി ടെലിഫോണിലൂടെ ചർച്ച നടത്തിയത്. ശമ്പളവർദ്ധന, അപകട ഇൻഷ്വറൻസ് പദ്ധതി, ഇ.പി.എഫ്, ഇ.എസ്.ഐ ആവശ്യങ്ങൾ ഓണത്തിന് ശേഷം ചർച്ച ചെയ്യാമെന്നും മന്ത്രി ഉറപ്പ് നൽകിയതായി എം.പി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |