കൊല്ലം: തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കുടിശ്ശിക സഹിതം ഓണത്തിന് മുമ്പ് വിതരണം ചെയ്യാൻ സത്വര നടപടി സ്വീകരിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രിയോടും സംസ്ഥാന തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിയോടും പദ്ധതി ചുമതലയുള്ള കേന്ദ്ര എം.ജി.എൻ.ആർ.ഇ.ജി.പി ഡയറക്ടറോടും, സംസ്ഥാന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറോടും ആവശ്യപ്പെട്ടു. ജില്ലയിൽ മാത്രം ഏകദേശം 46 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. കുടിശ്ശിക വരാതെ വേതനം വിതരണം ചെയ്യാൻ കാര്യക്ഷമതയുള്ള സംവിധാനം സജ്ജമാക്കണമെന്നും അതിനുള്ള ഭരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |