കൊല്ലം: തഴുത്തല ദേശസേവാ സമാജം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലന ക്ലാസുകൾ ആരംഭിച്ചു. പി.എസ്.സി മുൻ ഡെപ്യൂട്ടി സെക്രട്ടറി മുഹമ്മദ് അബ്ദുൽ കാസിം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് തഴുത്തല എൻ.രാജു അദ്ധ്യക്ഷനായി. റിട്ട.തഹസീൽദാർ ബാബു നീലാംബരി, റിട്ട. സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ ബി.കെ.ബിജു കുമാർ, റിട്ട. ഹയർ സെക്കൻഡറി അദ്ധ്യാപകൻ കെ.മുരളീധരൻ, ലൈബ്രറി വൈസ് പ്രസിഡന്റ് ശ്രീരാംദാസ്, ജോ. സെക്രട്ടറി അജിത്ത്, ഭാരവാഹികളായ ബീന സത്യൻ, സീമൻ ബാബു, സുധീഷ്, ബാലു, ലൈബ്രേറിയൻ സുധർമ്മ എന്നിവർ നേതൃത്വം നൽകി.
ലൈബ്രറി സെക്രട്ടറി ശ്യാം പ്രവീൺ സ്വാഗതം പറഞ്ഞു. ഉദ്യോഗാർത്ഥികൾ 9447416531 എന്ന ഫോൺ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |