കൊല്ലം: കേരള പൊലീസ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ - ഇതര മേഖലകളിൽ മികവ് തെളിയിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും സർവീസ് രംഗത്ത് സ്തുത്യർഹ സേവനത്തിന് പൊലീസ് മെഡലുകൾക്ക് അർഹരായവരെയും ആദരിച്ചു. പൊലീസ് ക്ലബിൽ നടന്ന പരിപാടി ജില്ലാ കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്തു. കെ.പി.എ ജില്ലാ പ്രസിഡൻറ് ആർ.എസ് കൃഷ്ണകുമാർ അദ്ധ്യക്ഷനായി. കൊല്ലം സിറ്റി പൊലീസ് മേധാവി കിരൺ നാരായണൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി എ.സുധീർഖാൻ, എ.സി.പിമാരായ എ.പ്രതീപ്കുമാർ, എസ്.ഷെരീഫ്, വി.ജയചന്ദ്രൻ, കെ.പി.ഒ.എ കൊല്ലം സിറ്റി ജില്ലാ സെക്രട്ടറി ജിജു.സി.നായർ, എസ്.ആർ.ഷിനോദാസ്, സി.വിനോദ്കുമാർ, എസ്.എസ്.അരുൺദേവ്, എസ്.സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. സി.വിമൽകുമാർ സ്വാഗതവും എസ്.അപ്പു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |