കൊല്ലം: ദർശന നഗറിന്റെയും എൻ.എസ് സഹകരണ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ 11ന് രാവിലെ 9 മുതൽ പാർവത്യാർ ജംഗ്ഷന് തെക്ക് പുളിമൂട് ജംഗ്ഷന് കിഴക്ക് പുതിയ മൊബൈൽ ടവറിന് സമീപം ദർശന നഗർ-12 ൽ വച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ വിദഗ്‌ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. ദർശന നഗറിന്റെ സിൽവർ ജൂബിലിയോട് അനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഭാഗമായി നടത്തുന്ന മെഡിക്കൽ ക്യാമ്പ് എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് നഗർ പ്രസിഡന്റ് ബൈജു എസ്.പട്ടത്താനം (8281372739), സെക്രട്ടറി കെ.ഗോപാലപിള്ള (9995359424) എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |