കൊല്ലം: നിലമേൽ മുളയക്കോണത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വൃദ്ധയ്ക്ക് ഗുരുതരപരിക്കേറ്റു. നിലമേൽ മുളയക്കോണം കരുന്തലക്കോട് ബിജി ഭവനിൽ സാവിത്രിഅമ്മയ്ക്കാണ് (80) പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് 6ഓടെ വീട്ടുമുറ്റത്ത് നിന്ന വൃദ്ധയെ പന്നി ഇടിച്ചിടുകയായിരുന്നു. തുടർന്ന് ഇടതു കൈയിലെ ചൂണ്ടുവിരൽ കാട്ടുപന്നി കടിച്ചെടുത്തു. നാട്ടുകാരും ബന്ധുക്കളും ചേർന്ന് സാവിത്രിഅമ്മയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |