കാെല്ലം: കൊൽക്കത്തയിൽ നവംബർ 6 മുതൽ 13 വരെ നടക്കുന്ന കൊൽക്കൊത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 'എ പ്രഗ്നന്റ് വിഡോ' എന്ന മലയാള ചലച്ചിത്രം ഇടം നേടി. ഇന്ത്യൻ സിനിമ മത്സര വിഭാഗത്തിലേക്കുള്ള ഏക മലയാളം എൻട്രിയാണിത്.
ഓങ്കാറ എന്ന ചിത്രത്തിന് ശേഷം ഉണ്ണി കെ.ആർ. കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന് പത്രപ്രവർത്തകനായ രാജേഷ് തില്ലങ്കേരിയാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയത്. ട്വിങ്കിൾ ജോബിയാണ് നായിക. കൊട്ടാരക്കര സ്വദേശിയായ അജീഷ് കൃഷ്ണ നായകൻ. ശിവൻകുട്ടി നായർ, അഖില, സജിലാൽ നായർ, സന്തോഷ് കുറുപ്പ്, തുഷാര പിള്ള, അമയ പ്രസാദ്, ചന്ദ്രൻ പാവറട്ടി, അരവിന്ദ് സുബ്രഹ്മണ്യം, എ.എം.സിദ്ദിഖ്, അതീക്ഷിക ബാബു എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഡോ.പ്രഹ്ളാദ് വടക്കേപ്പാട്, വിനോയ് വിഷ്ണു വടക്കേപ്പാട്, കെ.എസ്.സൗമ്യ എന്നിവരാണ് നിർമ്മാതാക്കൾ.
ഗർഭിണിയുടെ പോരാട്ടം
അട്ടപ്പാടിയിലെ ഏറ്റവും ദാരിദ്ര്യമുള്ള ദളിത് കുടുംബത്തിൽ നിന്നു പഠിച്ച് വില്ലേജ് ഓഫീസറായി മാറിയ പി.പി.ഷിബും ഭാര്യ അംബികയുമാണ് പ്രധാന കഥാപാത്രങ്ങൾ. ഷിബുവിന്റെ സഹോദരിയെ ആന ചവിട്ടിക്കൊന്നതാണ്. കൈക്കൂലി വാങ്ങാതെ ജനകീയ സേവനം നടത്തവേ തിരുവനന്തപുരം അമ്പൂരിയിലേക്ക് ഷിബുവിന് സ്ഥലം മാറ്റം ലഭിക്കുന്നു. കള്ളക്കേസിൽപ്പെട്ട ഷിബു വില്ലേജ് ഓഫീസിൽത്തന്നെ തൂങ്ങി മരിക്കുന്നു. അഞ്ച് മാസം ഗർഭിണിയായ ഭാര്യ ആശ്രിത ജോലിക്കായി നടത്തുന്ന പരിശ്രമങ്ങളും അവഹേളനങ്ങളുമാണ് കഥാതന്തു.
കൊൽക്കൊത്ത ഫിലിം ഫെസ്റ്റിവലിൽ ഇക്കുറി ഒരു മലയാള ചിത്രം മാത്രമാണുള്ളത്. നവംബർ 11ന് പ്രദർശിപ്പിക്കും. അതിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യം
അജീഷ് കൃഷ്ണ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |