കൊല്ലം: പെരുമൺ വിവേകാനന്ദപുരം ശ്രീരാമകൃഷ്ണ സേവാശ്രമ പരിസരത്ത് സ്ഥിതി ചെയ്യുന്ന വിവേകാനന്ദ പ്രതിമയിൽ മാർഗ ദർശന മണ്ഡലം അദ്ധ്യക്ഷൻ പരമ പൂജനീയ ചിദാനന്ദപുരി മഹാരാജ്, ജനറൽ സെക്രട്ടറി സത്സ്വരൂപാനന്ദസ്വാമി, വാഴൂർ തീർത്ഥപാദാശ്രമം അദ്ധ്യക്ഷൻ പരമ പൂജനീയ പ്രജ്ജാനാനന്ദ സ്വാമി മഹാരാജ് എന്നിവർ നേതൃത്വം കൊടുക്കുന്ന ധർമ രക്ഷായാത്ര പെരുമൺ സംബോധാരണ്യം സന്ദർശന വേളയിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. പ്രജ്ജാനാനന്ദജി മഹാരാജും സന്യാസി ശ്രേഷ്ഠരും ഭദ്രദീപം കൊളുത്തി. പരമ പൂജനീയ മഹാമണ്ഡലേശ്വർ പ്രഭാകരാനന്ദ സരസ്വതി, നന്ദാത്മാജാനന്ദ സ്വാമിജി (രാമകൃഷ്ണമഠം), വേദാമൃതാനന്ദപുരി (അമൃതാനന്ദമയി മഠം), സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ, സ്വാമി അയ്യപ്പദാസ്, മറ്റ് വിവിധ മഠങ്ങളിലെ അറുപതോളം സന്യാസിമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |