കൊട്ടാരക്കര: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ബാഹ്യശക്തികളെ അനുവദിക്കരുതെന്ന് ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അന്യ സംസ്ഥാന തൊഴിലാളികളെയും അനധികൃത കുടിയേറ്റക്കാരെയും പ്രാദേശിക തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിൽ നിന്ന് ഒഴിവാക്കണം. പ്രാദേശിക വികസനം എങ്ങനെ വേണമെന്ന് പ്രദേശവാസികൾ തീരുമാനിക്കണം. കഴിഞ്ഞ പത്തുവർഷമായി പ്രദേശത്തു താമസിക്കുന്നവരെ മാത്രമേ വോട്ടു ചെയ്യാൻ അനുവദിക്കാവൂ എന്ന് ഹ്യൂമൻ റ്റൈറ്റ്സ് ഫോറം സംസ്ഥാന ചെയർമാൻ ആർ. സുധാകരൻ നായർ പറഞ്ഞു. കൊട്ടാരക്കരയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി അനിൽകുമാർ അദ്ധ്യക്ഷനായി. പ്രേം കൊല്ലം, രവി മഠത്തിൽ മലപ്പുറം,
എം.പി. സുരഷ് എറണാകുളം, സജി മാധവൻ ഇടുക്കി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |