
കൊല്ലം: എൻ.എസ് സഹകരണ ആശുപത്രി ജീവനക്കാർക്ക് അഞ്ച് ലക്ഷം രൂപയുടെ എസി.ബി.ഐ ഹെൽത്ത് ഇൻഷ്വറൻസ് പരിരക്ഷാ പദ്ധതി. സ്വന്തം നിലയിൽ 2500 രൂപ കൂടി അടയ്ക്കുന്നവർക്ക് അഞ്ച് ലക്ഷത്തിന് പുറമേ 50 ലക്ഷം രൂപയുടെ അധിക പ്രീമിയം കവറേജും ലഭിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സഹകരണ സ്ഥാപനത്തിലെ ജീവനക്കാർക്കായി പദ്ധതി നടപ്പാക്കുന്നത്. പ്രസിഡന്റ് പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.മാധവൻപിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി പി.ഷിബു സ്വാഗതം പറഞ്ഞു. എസ്.ബി.ഐ അസി.ജനറൽ മാനേജർ എസ്.ദീപ മുഖ്യപ്രഭാഷണം നടത്തി. നവീകരിച്ച വെബ്‌സൈറ്റ് ലോഞ്ചിംഗ് മെഡിക്കൽ സൂപ്രണ്ട് ഡോ. ടി.ആർ.ചന്ദ്രമോഹൻ നിർവഹിച്ചു. അഡ്വ. പി.കെ.ഷിബു, സൂസൻകോടി, ഡോ. വി.കെ.സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |