
കൊല്ലം: ഹയർ സെക്കൻഡറി (വൊക്കേഷണൻ) വിഭാഗം എൻ.എസ്.എസ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെട്ട ദക്ഷിണ മേഖല പ്രോഗ്രാം ഓഫീസേഴ്സ് സംഗമം കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ വി.എച്ച്.എസ്.ഇ മേഖല അസി.ഡയറക്ടർ എസ്.സജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. പി.രഞ്ജിത്ത് മുഖ്യ സന്ദേശം നൽകി. ചെങ്ങന്നൂർ റീജിയണൽ കോ- ഓർിഡിനേറ്റർ ആർ.അനിൽ അദ്ധ്യക്ഷനായി. സംസ്ഥാന പ്രോജക്ട് ഓഫീസർ മാത്തൻ ജോർജ്, ജില്ലാ കോ ഓർഡിനേറ്റർ പി.എ.സജിമോൻ, പത്തനംതിട്ട ജില്ല കോ ഓർഡിനേറ്റർ ബേബി ചന്ദ്ര, തിരുവനന്തപുരം ജില്ലാ കോ- ഓർഡിനേറ്റർ അലക്സ്, ക്ലസ്റ്റർ കോ ഓർഡിനേറ്റർമാരായ പ്രേംരാജ്, പി.ലത, ജേക്കബ് ജോൺ, ജയ്സൺ ജോർജ്, ആർ.ആർ.സജി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |