കൊല്ലം: വോട്ടർപട്ടികയുടെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്.ഐ.ആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോമിന്റെ ജില്ലാതല വിതരണത്തിന് തുടക്കമായി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ എൻ ദേവിദാസ് കേരളശ്രീ അവാർഡ് ജേതാവും ടി.കെ.എം ഗ്രൂപ്പ് ഓഫ് ചെയർമാനുമായ ഷഹാൽ ഹസൻ മുസല്യാർ, സിനിമ സീരിയൽ താരം അമ്പിളി ദേവി എന്നിവർക്ക് ഫോമുകൾ നൽകി. ഒക്ടോബർ 27 വരെ വോട്ടർപട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും ബൂത്ത് ലെവൽ ഓഫീസർമാർ എന്യൂമറേഷൻ ഫോം വിതരണം ചെയ്യും. സമയബന്ധിതമായി വോട്ടർമാർക്ക് വിവരങ്ങൾ സ്ഥിരീകരിക്കാനും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടില്ലെങ്കിൽ പേര് ചേർക്കാനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും കളക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |