കൊല്ലം: ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ മയ്യനാട് വില്ലേജിൽ ഉമയനല്ലൂർ പട്ടർമുക്ക് കുണ്ടുകുളം വയലിൽ പുത്തൻവീട്ടിൽ റഫീക്ക് (33), ശക്തികുളങ്ങര കന്നിമേൽച്ചേരി അൻസിൽ ഭവനത്തിൽ ജെറി (37) എന്നിവരെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു. റഫീക്കിനെതിരെ പതിനൊന്ന് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ജെറിക്കെതിരെ ആറ് ക്രിമിനൽ കേസുകളാണുള്ളത്. ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ ആക്രമണം നടത്തിയതിനും പൊതുമുതൽ നശിപ്പിച്ചതുമടക്കമുള്ള അഞ്ച് കേസുകളും കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നരഹത്യാശ്രമത്തിന് ഒരു കേസും നിലവിലുണ്ട്. ജില്ലാ പൊലീസ് ചീഫ് കിരൺ നാരായണൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ എൻ.ദേവിദാസാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |