
കൊല്ലം: സ്പെയിനിൽ മരിച്ച തട്ടാമല സ്വദേശി ജ്യോതിഷ് സുധാകരന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി.അറിയിച്ചു. ജർമ്മനിയിൽ ഗവേഷണം നടത്തുകയായിരുന്ന ജ്യോതിഷ് സുധാകരൻ സ്പെയിനിൽ എത്തുകയും സ്പെയിനിലെ ലാൻസറോട്ടെ ബീച്ചിൽ കുളിക്കവേ തിരയിൽപ്പെട്ട് മരിക്കുകയുമായിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോടും സ്പെയിനിലെ ഇന്ത്യൻ എംബസിയോടുമാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. സ്പാനിഷ് അധികാരികളുമായി ഇന്ത്യൻ എംബസി ബന്ധപ്പെട്ടെന്നും അപകടമരണമായതിനാൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും അടിയന്തരമായി മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്നും സ്പെയിനിലെ ഇന്ത്യൻ എംബസി അംബാസഡർ ജയന്ത്.കെ.കോബ്രഗേഡ് എം.പിയെ രേഖാമൂലം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |