ഇടുക്കി: ജില്ലയിലെ കർഷകർക്ക് കൃഷിയിടങ്ങളിൽ സൂക്ഷ്മ ജലസേചന രീതികളായ ഡ്രിപ്പ്, സ്പ്രിങ്ക്ളർ എന്നിവ സ്ഥാപിക്കുന്നതിന് ധനസഹായം നൽകുന്ന പദ്ധതിക്ക് കൃഷി വകുപ്പ് അപേക്ഷ ക്ഷണിച്ചു. പ്രധാനമന്ത്രി രാഷ്ട്രീയ കൃഷി വികാസ് യോജന (ഓരോ തുള്ളിയിലും കൂടുതൽ വിളവ്) സ്‌കീമിൽ കൃഷിയിടങ്ങളിൽ സൂക്ഷ്മജലസേചനത്തിനുള്ള സംവിധാനം സബ്സിഡിയോടെ സ്ഥാപിക്കുന്ന പദ്ധതിയാണിത്. സ്വന്തമായി കൃഷിഭൂമിയുള്ള ചെറുകിട കർഷകർക്ക് പദ്ധതി ചെലവിന്റെ അനുവദനീയ ചെലവിന്റെ 55 ശതമാനവും മറ്റുള്ള കർഷകർക്ക് 45 ശതമാനവും സാമ്പത്തിക ആനുകൂല്യം ലഭിക്കും. അപേക്ഷാഫോം ജില്ലയിലെ കൃഷി ഭവനുകളിലും തൊടുപുഴ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക്, ഈ വർഷത്തെ ഭൂനികുതി രസീതി, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതിപട്ടികവർഗക്കാർക്ക് മാത്രം) എന്നിവയുടെ പകർപ്പുകളും ഏഴുവർഷത്തിനുള്ളിൽ ഈ പദ്ധതിയിൽ സബ്സിഡി കൈപറ്റിയിട്ടില്ല എന്ന കൃഷി ഓഫീസറുടെ സാക്ഷ്യപത്രവും ഉൾപ്പെടുത്തി നേരിട്ടോ തപാൽ മുഖേനയോ തൊടുപുഴയിലെ ഓഫീസിൽ നൽകണം. ഫോൺ: 8078103713, 9495012876, 9562271834.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |