തൊടുപുഴ: ജീവിതശൈലീരോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ യുവജനങ്ങൾ, കുട്ടികൾ ഉൾപ്പെടെയുള്ള പൊതുസമൂഹത്തെ ബോധവൽക്കരിക്കുന്നതിനായി സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസ് ക്യാമ്പയിൻ പ്രവർത്തനത്തിന് ജില്ലയിൽ 29ന് തുടക്കമാകും. രാവിലെ 7 ന് തൊടുപുഴ മങ്ങാട്ടുകവല പുതിയ ബസ് സ്റ്റാൻഡിൽ വിവിധ കലാകായിക അഭ്യാസ പ്രകടനങ്ങളോടെ ആരംഭിക്കുന്ന റാലി തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്‌സൺ സാബിറ ജലീൽ ഉദ്ഘാടനം ചെയ്യും. ആരോഗ്യ പ്രവർത്തകർ സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ വിവിധ സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ വിവിധ കലാകായിക പരിപാടികൾ റാലിയിൽ ശ്രദ്ധേയമാകും. മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ഡി എം ഒ ഓഫീസുമായി സഹകരിച്ച് കോതമംഗലം മാർ ബസേലിയസ് ഇൻസ്റ്റിറ്റിറ്റൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് കോളേജിൽ രാവിലെ 9 ന് പൊതു സമ്മേളനത്തോടൊപ്പം വിവിധ കലാകായിക ഭക്ഷ്യ പ്രദർശന പരിപാടികളോടെ മെഗാ ഇവന്റ് സംഘടിപ്പിക്കും.
ജില്ലാ മെഡിക്കൽ ഓഫീസും നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായാണ് ക്യാമ്പയിൻ മുന്നൊരുക്ക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.പരിപാടിയുടെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, ബിസിനസ് സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തി ക്യാമ്പയിൻ പ്രവർത്തനങ്ങൾ ജില്ലയിൽ ശക്തമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |