കൊല്ലം: 'കഖഗ' ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 16 മുതൽ 19 വരെ കരുനാഗപ്പള്ളിയിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് പരിപാടി. സാഹിത്യം, സിനിമ, നാടകം, ചിത്രകല, സംഗീത നാടകം എന്നിവ ഫെസ്റ്റിവലിൽ ഫോക്കസ് ചെയ്യും. 100 സെഷനുകളിലായി ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള കലാകാരൻമാർ പ്രഭാഷണവും സംവാദവും നടത്തും. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് സാറാ ജോസഫിന് പുരസ്കാരം നൽകും. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മികച്ച ഗായകനുള്ള പുരസ്കാരം ജി.വേണുഗോപാലിനും പൊതുപ്രവർത്തന രംഗത്തെ സംഭാവനകൾക്കുള്ള പുരസ്കാരം പി.കെ.ഗുരുദാസനും നൽകും. പത്രസമ്മേളനത്തിൽ ജനറൽ കൺവീനർ പ്രമോദ് ശിവദാസ്, ജെ.പി.ജയലാൽ, പത്മദാസ്, പ്രിൻസി കൃഷ്ണൻ, പി.ജി.വിജയകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |