
കൊല്ലം: 'പെട്ടന്നായിരുന്നു ആക്രോശത്തോടെ വലിയൊരു കൂട്ടം ബോട്ടുകൾ പാഞ്ഞടുത്തത്. എന്താണ് സംഭവിക്കുന്നത് തിരിച്ചറിയും മുമ്പേ ആക്രമണം ഉണ്ടായി''. അപ്രതീക്ഷിത ആക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് സെന്റ് പോൾ ബോട്ടിലെ സ്രാങ്ക് സുനിൽ രാജ് ഇനിയും മുക്തമായിട്ടില്ല.
തമിഴ്നാട് അതിർത്തിയിലെ 76 ഈസ്റ്റ് മേഖലയിൽ വച്ചാണ് ബോട്ടുകൾക്ക് നേരെ ആക്രമണമുണ്ടായത്. 40 ഓളം ബോട്ടുകളിലെത്തിയ സംഘം ബോട്ടുകളിലേക്ക് അതിക്രമിച്ചു കയറി ഐസ് പൊട്ടിക്കുന്ന കമ്പിയും മത്സ്യം കോരിമാറ്റുന്ന ശൗവ്വലും ഉപയോഗിച്ച് ബോട്ടിലെ ഉപകരണങ്ങൾ നശിപ്പിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച മത്സ്യത്തൊഴിലാളികളെയും സംഘം ആക്രമിച്ചു. കേരള തീരത്തേക്ക് മടങ്ങുകയാണെന്ന് അറിയിച്ചതോടെയാണ് സംഘം പിൻവാങ്ങിയത്. എങ്ങനെയെങ്കിലും എല്ലാവരെയും രക്ഷപ്പെടുത്തണമെന്ന ചിന്തമാത്രമാണ് അപ്പോൾ ഉണ്ടായിരുന്നത്. കാര്യങ്ങൾ വിവരിക്കുമ്പോൾ സുനിൽ രാജിന്റെ വാക്കുകളിൽ ഭയം നിറഞ്ഞിരുന്നു. തിരിച്ച് റേഞ്ചുള്ള ഭാഗത്ത് എത്തിയപ്പോൾ സുനിൽ രാജ് തന്നെയാണ് കോസ്റ്റൽ പൊലീസിൽ വിവരം അറിയിച്ചത്. സെന്റ് പോൾ ബോട്ടിനാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |