കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ മരിച്ച ചവറ വേണുവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണമെന്നും അവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നും വേൾഡ് സോഷ്യൽ റൈറ്റ്സ് കൗൺസിൽ നാഷണൽ ചെയർമാൻ ഇ.എം.ജോസഫ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർ വേണുവിന്റെ വീട്ടിലെത്തി ബന്ധുക്കളിൽ നിന്ന് മൊഴി രേഖപ്പെടുത്തണം. നിരാലംബയായ ഭാര്യ സിന്ധുവിന് സർക്കാർ ജോലി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ ദേശീയ ജനറൽ സെക്രട്ടറി ലിൻസൺ ആന്റണി, ജിജുമോൻ ജോസഫ്, ബിജു, കെ.ബി.അജയകുമാർ, സാലി പുനലൂർ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |