
കൊല്ലം: ക്വാണ്ടം സയൻസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കരിക്കോട് ടി.കെ.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ 'ക്വാണ്ടം സയൻസ്' ശാസ്ത്ര പ്രദർശനം സംഘടിപ്പിക്കും. 21 മുതൽ 25 വരെ നടക്കുന്ന പ്രദർശനത്തിൽ ക്വാണ്ടം പ്രഭാഷണം, റോബോട്ടിക് ഷോ, കലാപരിപാടികൾ, ബാൻഡ് ട്രൂപ്പ് എന്നിവ നടക്കും. 20ന് ഉച്ചയ്ക്ക് 2.30ന് ടി.കെ.എം കോളേജ് ട്രസ്റ്റ് പ്രസിഡന്റ് ഡോ.ഷഹൽ ഹസൻ മുസലിയാർ ഉദ്ഘാടനം ചെയ്യും. പ്രൊഫ.എൻ.ഷാജി മുഖ്യ പ്രഭാഷണം നടത്തും. ഹൈസ്കൂൾ തലം മുതലുള്ള വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രദർശനം കാണാം. പ്രിൻസിപ്പൽ ഡോ.എം.ജെ.ഷീബ, ഡോ.ബോബി.ടി.എഡ്വിൻ, ഡോ.ചിത്ര ഗോപിനാഥ്, ഡോ.മുംതാസ് യഹിയ, ഡോ.എസ്.പത്മകുമാർ, എം.മോഹനൻ, ഡോ.ജോർജ് ഡിക്രൂസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |