അഞ്ചൽ: 64-ാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. പ്രധാന വേദിയായ ഗവ. ഈസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സമാപന സമ്മേളനവും പ്രതിഭകളെ അനുമോദിക്കലും ചലച്ചിത്ര സംവിധായകനും ശില്പിയുമായ രാജീവ് അഞ്ചൽ ഉദ്ഘാടനം ചെയ്യും. ഹയർ സെക്കൻഡറി വിഭാഗം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എസ്.അജിത അദ്ധ്യക്ഷയാകും. പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.പി.ബിജുമോൻ ഫലപ്രഖ്യാപനവും വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ സമ്മാന വിതരണവും നിർവഹിക്കും. വിവിധ അദ്ധ്യാപക സംഘടനാ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |