കൊല്ലം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മറികടന്ന് ജില്ലയുടെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച 1500 ലധികം ബോർഡുകൾ പരാതിയെ തുടർന്ന് നീക്കം ചെയ്തതായി കളക്ടർ എൻ.ദേവിദാസ് അറയിച്ചു. ഭരണാനുമതി ലഭിച്ച അച്ചൻകോവിൽ ആലിമുക്ക് റോഡിന്റെ നിർമ്മാണം സംബന്ധിച്ച് പെരുമാറ്റച്ചട്ടം ബാധകമാണോയെന്ന് കോടതി നിർദേശം കൂടി പരിഗണിച്ച് പരിശോധിക്കാൻ നിർദേശിച്ചു. കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സിയിൽ സ്ഥലംമാറ്റം നടത്തി വിടുതൽ ചെയ്തത് സംബന്ധിച്ച പരാതിയിൽ ബന്ധപ്പെട്ടവരിൽ നിന്ന് വിശദീകരണം തേടി. പേരയത്ത് പ്രചാരണബോർഡുകളുമായി ബന്ധപ്പെട്ട പരാതിയിൽ തുടർനടപടിക്ക് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. സർക്കാർ ഐ.ടി.ഐയിൽ തടസരഹിത പ്രവർത്തനത്തിന് ട്രാൻസ്ഫോമർ അടിയന്തരമാണെന്ന അപേക്ഷയിൽ ടെണ്ടർ നടപടി സംബന്ധിച്ച് സംസ്ഥാനതല സമിതിയുടെ തീരുമാനത്തിന് സമർപ്പിക്കാനും നിർദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |