കൊല്ലം: തിരുവനന്തപുരം മെഡി. കോളേജിലെ അനാസ്ഥയിൽ പന്മന സ്വദേശിയായ ഓട്ടോ ഡ്രൈവർ വേണു മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ പന്തളം നൽകിയ പരാതിയിലാണ് കേസെടുത്തത്.
ഗുരുതരാവസ്ഥയിലെത്തിയ വേണു അഞ്ചുദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞിട്ടും കാര്യമായ ചികിത്സ ലഭിച്ചിരുന്നില്ല. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ തുടങ്ങിയവരിൽ നിന്നുണ്ടായ ക്രൂരമായ അവഗണന മരിക്കുന്നതിന് മുമ്പ് വേണു ശബ്ദസന്ദേശത്തിലൂടെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. വേണുവിന്റെ മരണത്തെക്കുറിച്ച് ദേശീയ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയമിച്ച് അന്വേഷണം നടത്തണമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം പരാതിയിലൂടെ ആവശ്യപ്പെട്ടത്. മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ കൈകഴുകുമ്പോഴും സംഭവത്തിന്റെ ഗൗരവം മനുഷ്യാവകാശ കമ്മിഷന് ബോദ്ധ്യപ്പെട്ടതിനാലാണ് കേസെടുത്തതെന്ന് വിഷ്ണു സുനിൽ പന്തളം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |