കൊട്ടാരക്കര: സംസ്ഥാനത്ത് മജ്ജമാറ്റിവയ്ക്കൽ ചികിത്സയ്ക്കുള്ള ബോൺമാരോ രജിസ്ട്രി യാഥാർത്ഥ്യമാക്കാൻ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബിജുതുണ്ടിൽ ആവശ്യപ്പെട്ടു. രക്താർബുദം ബാധിച്ചവർക്ക് അനുയോജ്യമായ മൂലകോശം ലഭിക്കുന്നതിന് നിലവിൽ വളരെയേറെ ബുദ്ധിമുട്ടുണ്ട്. ഇന്ത്യയിൽ നിലവിൽ സർക്കാരിതര മേഖലയിൽ ആറ് ബോൺമാരോ രജിസ്ട്രികൾ മാത്രമാണുള്ളത്. മജ്ജ മാറ്റിവയ്ക്കൽ ചികിത്സാചെലവ് ഗണ്യമായി കുറയ്ക്കുക, യോജിച്ച മൂലകോശ ലഭ്യത വർദ്ധിപ്പിക്കുക എന്നീ കാര്യങ്ങൾ സർക്കാർ മേഖലയിൽ രജിസ്ട്രി തയ്യാറാക്കിയാൽ ലഭിക്കും. ആരോഗ്യവാനായ വ്യക്തിയുടെ മജ്ജയിൽ നിന്ന് ശേഖരിക്കുന്ന കോശങ്ങളാണ് (സ്റ്റെം സെൽ) രോഗിക്ക് നൽകുന്നത്. അതിനാൽ സർക്കാർ ബോൺമാരോ രജിസ്ട്രി യാഥാർത്ഥ്യമാക്കണമെന്നാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |