കൊല്ലം : കൊല്ലം കോർപ്പറേഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 'യൂത്ത് വിത്ത് എൽ.ഡി.എഫ്" എന്ന മുദ്രാവാക്യമുയർത്തിയ വിദ്യാർത്ഥി യുവജന റാലി ആവേശമായി. എൽ.ഡി.എഫ് സർക്കാർ കൈവരിച്ച വികസന നേട്ടങ്ങൾ പ്ലക്കാർഡുകളിൽ രേഖപ്പെടുത്തിയായിരുന്നു റാലി. എൽ.ഡി.എഫ് തുടരും നാട് വളരും എന്ന എഴുത്തും പ്ലക്കാർഡുകളിൽ കാണാമായിരുന്നു.
വാദ്യമേളവും ചുവന്ന ബലൂണുകളും കൊടികളും റാലിക്ക് കൂടുതൽ മികവേകി. കോർപ്പറേഷനിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ യുവതി-യുവാക്കളും റാലിയുടെ ഭാഗമായി. ഇന്നലെ രാവിലെ 11.30 ഓടെ ശാരദാമഠത്തിൽ നിന്നാരംഭിച്ച റാലി റെയിൽവേ സ്റ്റേഷന് മുന്നിലൂടെ ചിന്നക്കട ബസ് ബേയിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം.സജി ഉദ്ഘാടനം ചെയ്തു.
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എസ്.ആർ.രാഹുൽ അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജറോം, എ.ഐ.വൈ.എഫ് ദേശീയ എക്‌സിക്യുട്ടീവ് അംഗം വിനീത വിൻസെന്റ്, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം സുമി, അൻഷാദ് (എ.ഐ.വൈ.എഫ്) എന്നിവർ സംസാരിച്ചു. നേതാക്കളായ യു.പവിത്ര, ശരത്ത്.ബി.ചന്ദൻ, ടി.പി.അഭിമന്യു, കാർത്തിക്, ആർ.അനിൽ, മുഹമ്മദ് ബിലാൽ, സ്ഥാനാർത്ഥികളായ മിന്നു റോബിൻ (കൈക്കുളങ്ങര), എ.വിഷ്ണു (മുളങ്കാടകം), എജിൻ സാമുവൽ (മീനത്തുംചേരി), അഡ്വ. എസ്.ഷബീർ (കയ്യാലയ്ക്കൽ), ആർ.മഹേഷ് (നീരാവിൽ), വിനിത വിൻസെന്റ് (പോർട്ട്) എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |