
കൊല്ലം: ദീർഘകാലം കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി സെക്രട്ടറിയായിരുന്ന പാലാഴി ഭാസ്കരന്റെ 15-ാമത് ചരമവാർഷികം കൊല്ലം ഫാസിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. ഫൈൻ ആർട്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഫാസ് പ്രസിഡന്റ് പ്രതാപ്.ആർ.നായർ അദ്ധ്യക്ഷനായി. 14ന് കൊല്ലം ഫാസ്-കല സംയുക്ത പ്രോഗ്രാമിൽ തിരുവനന്തപുരം ഡ്രീം കേരളയുടെ നാടകം അകത്തേക്ക് തുറന്നിട്ട വാതിൽ വൈകിട്ട് 6.30ന് സോപാനം കലാ കേന്ദ്രത്തിൽ അരങ്ങേറും. 20ന് ഫാസ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമുള്ള സൗജന്യ കരോക്കെ സംഗീത പരിപാടി 'ഫാസ് സംഗീതനിറവ് " വൈകിട്ട് 5ന് ഫാസ് ഓഡിറ്റോറിയത്തിൽ നടക്കും. പ്രവേശനം സൗജന്യമാണെന്ന് കൊല്ലം ഫാസ് സെക്രട്ടറി പ്രദീപ് ആശ്രാമം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |